പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ലക്ഷ്മി ആലക്കമുറ്റം

പ്രസിഡൻ്റ്

ഷാന്റി ജോസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ് നിലമ്പനാട്ട്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിഷ എൻ എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജഹാൻ കോവ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഫ്സത്ത് കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മാനന്തവാടി താലൂക്ക്,വയനാട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : മാനന്തവാടി , ലോകസഭാ മണ്ഡലം : വയനാട്

വില്ലേജുകള്‍ : പനമരം, ചെറുകാട്ടൂർ, നടവയൽ, അഞ്ചുകുന്ന്

ആകെ ജനസംഖ്യ (2011) : 45,627

വിസ്തീർണ്ണം : 80.90 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ജന്മിത്വ വ്യവസ്ഥയിൽ നിന്നും 1970-ലെ ഭൂപരിഷ്കരണത്തിലൂടെയും കുടിയേറ്റത്തിലൂടെയും ആധുനിക കൃഷിരീതികളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. ഗന്ധകശാലയും ചോമാലയും ഉൾപ്പെടെയുള്ള നാടൻ വിത്തിനങ്ങളിൽ നിന്നും പുതിയ വിത്തിനങ്ങളിലേക്കും, രാസവളങ്ങളിലേക്കും, പമ്പ് സെറ്റുകൾ വഴിയുള്ള ജലസേചനത്തിലേക്കും കാർഷിക മേഖല വളർന്നു. ഭക്ഷ്യവിളകൾ നാണ്യവിളകൾക്ക് വഴിമാറുകയും കന്നുകാലി വളർത്തലിലെ 'അറപ്പ' പോലുള്ള പാരമ്പര്യ രീതികൾ അപ്രത്യക്ഷമാവുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത്, 1912-ൽ പനമരത്ത് ആരംഭിച്ച ആദ്യ എൽ.പി. സ്കൂൾ മുതൽ 1957-ൽ നിലവിൽ വന്ന ഗവ. ഹൈസ്കൂൾ വരെയുള്ള സ്ഥാപനങ്ങൾ പ്രദേശത്തെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിന് അടിത്തറ പാകി.

കൂടുതൽ വായിക്കുക