കാഴ്ചപ്പാടും ദൌത്യവും

സുസ്ഥിര വികസനം, സാമൂഹ്യ നീതി, ശുചിത്വം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിത സാഹചര്യം സൃഷ്ടിക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി വളരുക എന്നതാണ് പനമരം ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ശുചിത്വവും ആരോഗ്യപരിപാലനവും ഉറപ്പാക്കുകയും ചെയ്യുന്നു. കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനൊപ്പം സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. കൃഷി, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ ശക്തിപ്പെടുത്തി സാമ്പത്തിക പുരോഗതി കൈവരിക്കുകയും പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും ഉറപ്പാക്കുകയും ചെയ്യുന്നു. ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കി ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും സാധ്യമാക്കുന്നതാണ് പനമരം ഗ്രാമപഞ്ചായത്തിന്റെ ദൗത്യം.